Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി പ്രീമിയര്‍ ലീഗ് സീസണ്‍ 2 സമാപിച്ചു, ഹനാന്‍ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാര്‍

ദോഹ : മെയ് 18 മുതല്‍ 25 വരെ സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംസ്‌കൃതി പ്രീമിയര്‍ ലീഗ് (എസ് പി എല്‍) സീസണ്‍ 2 സമാപിച്ചു. വളരെ വാശിയേറിയ കലാശപ്പോരാട്ടത്തില്‍ ഹനാന്‍ ക്രിക്കറ്റ് ക്ലബ് 11 റണ്ണുകള്‍ക്ക് യമ്മി ടേസ്റ്റ് റെസ്റ്റോറന്റ് ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

ടൂര്‍ണമെന്റിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഹനാന്‍ ക്രിക്കറ്റ് ക്ലബ്‌ന്റെ മുഹമ്മദ് സക്കീര്‍ ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ് മാനും ആയി. യമ്മി ടേസ്റ്റ് റെസ്റ്റോറന്റ് ടീമിന്റെ സീഷാന്‍ ഷാനി ടൂര്‍ണമെന്റിലെ മികച്ച ബൗളറും, പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റും ആയി.

ഫൈനല്‍ മല്‍സരത്തില്‍ ഖത്തര്‍ വിമന്‍സ് ക്രിക്കറ്റ് ടീമംഗം സബീജ എ പി മുഖ്യാതിഥിയായി പങ്കെടുത്തു. മുഖ്യാതിഥിയോടൊപ്പം സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ഇ എം സുധീര്‍, സംസ്‌കൃതി ഭാരവാഹികളായ നിതിന്‍ എസ് ജി , ശിഹാബ് തൂണേരി, ബിജു പി മംഗലം, സുനീതി സുനില്‍,അബ്ദുള്‍ അസീസ്, മുന്‍ ഭാരവാഹികളായ എ സുനില്‍ , സാള്‍ട്ടസ് സാമുവല്‍, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ മനാഫ് ആറ്റുപുറം, സൗത്ത് മേഖല ഭാവാഹികള്‍ ആയ ജിജേഷ് കൊടക്കല്‍, റിജോ, ദോഹ സെന്റര്‍ യൂണിറ്റ് ഭാരവാഹികള്‍ ആയ വൈശാഖ്, മനോജ്, എസ് പി എല്‍ കണ്‍വീനര്‍ രാഹുല്‍, വളണ്ടീയര്‍ ക്യാപ്റ്റന്‍ മിജു തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികളും, മെഡലുകളും വിതരണം ചെയ്തു.

Related Articles

Back to top button