Breaking News
യാത്രാ ഗതാഗത കമ്പനികള്‍ ഗതാഗത മന്ത്രാലയത്തിന്റെ ലൈസന്‍സുകള്‍ നേടുന്നുവെന്നുറപ്പുവരുത്താന് കാമ്പയിന്

ദോഹ. രാജ്യത്തെ യാത്രാ ഗതാഗത കമ്പനികള്‍ ഗതാഗത മന്ത്രാലയത്തിന്റെ ലൈസന്‍സുകള്‍ നേടുന്നുവെന്നുറപ്പുവരുത്താന് കാമ്പയിന് ആഭ്യന്തര മന്ത്രാലയത്തിലെ പ്രസക്തമായ വകുപ്പുകളുമായി സഹകരിച്ച് ഗതാഗത മന്ത്രാലയം കാമ്പയില്‍ ആരംഭിച്ചു.
യാത്രാ ഗതാഗത കമ്പനികള്‍ ഗതാഗത മന്ത്രാലയത്തില്‍ നിന്ന് ആവശ്യമായ ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെന്നും 2024 ലെ ഗതാഗത മന്ത്രിയുടെ 13-ാം നമ്പര്‍ തീരുമാനം പ്രകാരം പുറപ്പെടുവിച്ച 2019 ലെ റോഡ് ഗതാഗത നിയന്ത്രണ നിയമവും അതിന്റെ നടപ്പാക്കല്‍ ചട്ടങ്ങളും അനുസരിച്ച് ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനാണ് കാമ്പയിന്

