Breaking News
974 ബീച്ചില്‍ ‘ഈദ് അല്‍ അദ്ഹ കാര്‍ണിവല്‍ ജൂണ്‍ 7, 8 തിയ്യതികളില്‍

ദോഹ: 974 ബീച്ചില്‍ ‘ഈദ് അല്‍ അദ്ഹ കാര്‍ണിവല്‍ ജൂണ്‍ 7, 8 തിയ്യതികളില്‍ രാവിലെ 8 മുതല്‍ 11 വരെ നടക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു. ‘ഈദിന്റെ ഏറ്റവും മനോഹരമായ ദിവസങ്ങളില്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം ഒരു രസകരമായ അനുഭവം’ ആസ്വദിക്കാന്‍ ആളുകളെ ക്ഷണിക്കുന്നതായി മന്ത്രാലയം പറഞ്ഞു.
ജൂണ്‍ 7, 8 തീയതികളില്‍ അല്‍ ഖോറിലെ ഡൗണ്‍ടൗണ്‍ സൂഖിലും ഈദ് അല്‍ അദ്ഹയുടെ ആഘോഷ പരിപാടികള്‍ നടക്കും.



