Local News
കേരള ബിസിനസ് ഫോറത്തിന് പുതിയ നേതൃത്വം, ഷഹീന്‍ മുഹമ്മദ് ഷാഫി പ്രസിഡന്റ്, അബ്ദുള്‍ ഗഫൂര്‍ പുതുക്കുടി ജനറല്‍ സെക്രട്ടറി, ബിജു സികെ ട്രഷറര്‍

ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറത്തിന്റെ 2025- 2027 കാലയളവിലേക്കുള്ള പുതിയ മാനേജ്മെന്റ് കമ്മിറ്റി ചുമതലയേറ്റു. കഴിഞ്ഞ ദിവസം ദോഹയിലെ ലാ സിഗാലെ ഹോട്ടലില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ കമ്മറ്റി ചുമതലയേറ്റത്.
പുതിയ കമ്മറ്റി ഭാരവാഹികള്‍ ഇവരാണ് :
പസിഡന്റ്: ഷഹീന്‍ മുഹമ്മദ് ഷാഫി
വൈസ് പ്രസിഡന്റ്: ഷെജി വലിയകത്ത്
ജനറല്‍ സെക്രട്ടറി: അബ്ദുള്‍ ഗഫൂര്‍ പുതുക്കുടി
ട്രഷറര്‍: ബിജു സികെ
ജോയിന്റ് സെക്രട്ടറി: ഷിഹാബ് ഷെരീഫ്
മെമ്പര്‍ഷിപ്പ് ഹെഡ്: കുഞ്ഞു മുഹമ്മദ് അന്‍വര്‍
ഇവന്റ്സ് ഹെഡ്: ജോണ്‍സണ്‍ ജോസഫ്
സോഷ്യല്‍ മീഡിയ & മാര്‍ക്കറ്റിംഗ് ഹെഡ്: ഷിംന പട്ടാലി
സ്ട്രാറ്റജിക് & എന്‍ഗേജ്മെന്റ് ഹെഡ്: ശ്രീജിത്ത് പുളിഞ്ചേരി
റൗണ്ട് ടേബിള്‍ ഹെഡ്: വിപിന്‍ വാസു പ്രസന്ന
ട്രെയിനിംഗ് ഹെഡ്: വിജിഷ ജയപ്രസാദ്