Breaking News
മെയ് മാസത്തില്‍ ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങള്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു

ദോഹ: മെയ് മാസത്തില്‍ ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങള്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഉയര്‍ന്ന കണ്ടെയ്‌നര്‍ അളവ്, നിര്‍മ്മാണ സാമഗ്രികള്‍, കന്നുകാലികള്‍, കപ്പലുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ വര്‍ധനവ് രേഖപ്പെടുത്തി.
ഈ വര്‍ഷം മെയ് മാസത്തില്‍ തുറമുഖങ്ങളിലെ കണ്ടെയിനറുപകളില്‍ 16 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2024 മെയ് മാസത്തെ അപേക്ഷിച്ച് നിര്‍മ്മാണ സാമഗ്രികള്‍, കന്നുകാലികള്‍, കപ്പലുകളുടെ വരവ് എന്നിവ യഥാക്രമം 106 ശതമാനം, 38 ശതമാനം, 21 ശതമാനം എന്നിങ്ങനെ വര്‍ദ്ധിച്ചതായി മവാനി ഖത്തര്‍ അതിന്റെ എക്‌സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

