ഖത്തറില്‍ പെരുമ്പാവൂര്‍ പ്രവാസികളുടെ ഈദ് സംഗമം

ദോഹ: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിച്ച ഈദ് സംഗമം ബര്‍വാ മദീനത്തിലുള്ള ഡയനാമിക് സ്‌പോര്‍ട്‌സ് ഹാളില്‍ നടന്നു.
ഖത്തറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി 200ലധികം പെരുമ്പാവൂര്‍ സ്വദേശികള്‍ പങ്കെടുത്ത പരിപാടി, പ്രവാസി കുടുംബങ്ങള്‍ക്കായി ആഹ്ലാദത്തിന്റെയും സാംസ്‌കാരികത്തിന്റെയും ഒത്തുചേരലായി മാറി.
പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ വൈസ് പ്രസിഡന്റ് ഷബാന്‍ ചുണ്ടക്കാടന്‍, സെക്രട്ടറി നിഷാദ് സെയ്ദ്, ട്രഷറര്‍ സനന്ത് രാജ്, ഈദ് സംഗമം കമ്മിറ്റി കണ്‍വീനര്‍ അന്‍സാര്‍ വെള്ളകൂടി, സലീല്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി. കമ്മിറ്റി അംഗങ്ങളായ സനൂപ് കെ, അമീര്‍, സുനില്‍ പെരുമ്പാവൂര്‍, സുനില്‍ മുല്ലശ്ശേരി, രാജേഷ് എം.ജി, ജിബിന്‍, നിധിന്‍, നിയാസ് കാസിം, ജോണി പൈലി, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, സുനില ജബ്ബാര്‍, നീതു അഭിലാഷ്, മര്‍ലിയ അജാസ് എന്നിവരും പരിപാടിയുടെ വിജയത്തിന് നിര്‍ണായകമായ പങ്കുവഹിച്ചു.
അന്‍സാ സനൂപ്, അഞ്ജലി നിധിന്‍ തുടങ്ങിയ പ്രതിനിധികളും ഈദ് സംഗമത്തില്‍ സജീവമായിരുന്നു. കലാപരിപാടികള്‍, കളികള്‍, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ തുടങ്ങിയവ ചടങ്ങിന് മാറ്റുകൂട്ടി