പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രയ്ക്ക് സ്വീകരണം നല്‍കി

ദോഹ. ‘നാടിന്റെ നന്മക്ക് നമ്മള്‍ ഒന്നാകണം’ എന്ന പ്രമേയത്തില്‍ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് മഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി, മലപ്പുറം ജില്ലാ പ്രസിഡണ്ട് അമീന്‍ അന്നാര തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡണ്ടിന് വിവിധ സംഘടനാ പ്രതിനിധികള്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് പ്രസിഡണ്ട് ചന്ദ്രമോഹന്‍ മറുപടി പ്രസംഗം നടത്തി. പരിപാടിയില്‍ ഷിബിലി സ്വാഗതവും, മണ്ഡലം പ്രസിഡണ്ട് യാസര്‍ എം ടി അധ്യക്ഷത വഹിക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി മൈലാഞ്ചിടല്‍, കുട്ടികള്‍ക്കായി ഡ്രോയിങ്, കളറിംഗ് എന്നീ മത്സരങ്ങളും വിവിധ കലാപരിപാടികളും നടന്നു. വിജയികള്‍ക്കും പങ്കെടുത്ത കുട്ടികള്‍ക്കുമുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ലഹരി ബോധവല്‍ക്കരണ ക്ലാസിന് ഡോ. ഷഫീഖ് നേതൃത്വം നല്‍കി. മണ്ഡലത്തിലെ ചിത്രകാരി ഷാമിയ വരച്ച ചിത്രം സമ്മാനമായി സംസ്ഥാന പ്രസിഡണ്ടിന് സമര്‍പ്പിച്ചു. ഷാക്കിര്‍ കെ, ഹുസൈന്‍ എം ടി , നാസര്‍ പി , ഷിബിലി പയ്യനാട്, സല്‍മാന്‍ എ കെ , ഫസീല , സല്‍വ്വ, ഫെബിന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

