ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അംഗീകരിച്ചു; ഉടന്‍ നിലവില്‍ വന്നേക്കും

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ക്കുള്ള ഷെങ്കന്‍ ശൈലിയിലുള്ള സിംഗിള്‍ ടൂറിസ്റ്റ് വിസ ഔദ്യോഗികമായി അംഗീകരിച്ചുവെന്നും ഉടന്‍ തന്നെ ഇത് പുറത്തിറക്കുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍-മാരിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു
‘സിംഗിള്‍ (ജിസിസി) ടൂറിസ്റ്റ് വിസക്ക് അംഗീകാരമായി. ഉടന്‍ തന്നെ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ അത് ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട പങ്കാളികളുടെയും കൈകളിലാണ്, അവര്‍ അത് പരിശോധിക്കണം,’ മന്ത്രി പറഞ്ഞു.
ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, യുഎഇ, ബഹ്റൈന്‍ എന്നീ ആറ് ജിസിസി രാജ്യങ്ങളിലും സുഗമമായ യാത്ര സാധ്യമാക്കുന്ന ഈ തന്ത്രപരമായ നീക്കം പ്രാദേശിക ടൂറിസത്തിന് ഒരു നിര്‍ണായക നാഴികക്കല്ലാകും.
കഴിഞ്ഞ വര്‍ഷാവസനത്തോടെ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏകീകൃത ടൂറിസ്റ്റ് വിസ വ്യാവസായിക രംഗത്തും ടൂറിസം രംഗത്തും വലിയ കുതിച്ചുചാട്ടത്തിന് സഹായകമാകും.



