Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പത്തു ദിവസം നീണ്ട രണ്ടാമത് ഇന്ത്യന്‍ മാമ്പഴോല്‍സവത്തില്‍ വിറ്റഴിഞ്ഞത് 130,100 കിലോ മാങ്ങകള്‍

ദോഹ: ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സൂഖ് വാഖിഫിലെ കിഴക്കന്‍ സ്‌ക്വയറില്‍ പത്തു ദിവസം നീണ്ട രണ്ടാമത് ഇന്ത്യന്‍ മാമ്പഴോല്‍സവത്തില്‍ വിറ്റഴിഞ്ഞത് 130,100 കിലോ മാങ്ങകള്‍ .സ്വദേശികളും വിദേശികളുമടക്കം 114,400 ല്‍ അധികം സന്ദര്‍ശകരാണ് മാമ്പഴോല്‍സവത്തിനെത്തിയത്.

സന്ദര്‍ശകരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന പുതിയതും ഉയര്‍ന്ന നിലവാരമുള്ളതുമായ മാങ്ങകളുടെ ലഭ്യത ഉറപ്പാക്കുന്നതിന്, ഇന്ത്യയില്‍ നിന്ന് ദിവസേന നേരിട്ടുള്ള വിമാന ചരക്ക് വഴി എല്ലാ മാമ്പഴ ഇനങ്ങളും പ്രത്യേകം ഇറക്കുമതി ചെയ്തതായി സംഘാടകര്‍ സ്ഥിരീകരിച്ചു. അല്‍ഫോന്‍സോ, കേസര്‍, ബദാമി തുടങ്ങിയ ഏറ്റവും പ്രശസ്തമായ ഇനങ്ങളടക്കം 55 തരം പുതിയ ഇന്ത്യന്‍ മാമ്പഴങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു.

Related Articles

Back to top button