Local News
ഡോം ഖത്തറിന്റെ സാമൂഹ്യ സേവന പുരസ്‌കാരം മഹബൂബ് നാലകത്തിന്

ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ മല്‍ഹാര്‍ സീസണ്‍ 2 വിന്റെ ഭാഗമായി സംഘടിപ്പിച്ച എക്‌സലന്‍സ് അവാര്‍ഡ് സാമൂഹ്യ സേവന വിഭാഗത്തില്‍ പുരസ്‌കാരം മഹബൂബ് നാലകത്തിന്
കെഎംസിസിഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായ മെഹബൂബ് നാലകത്ത് നേതൃത്വം നല്‍കുന്ന മാതൃകാപരമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിത്.
ഉപഹാരവും പ്രശസ്തി പത്രവും മല്‍ഹാറിന്റെ വിശിഷ്ട അതിഥിയും ഇന്റര്‍നാഷണല്‍ മോട്ടിവേറ്ററും പ്രശസ്ത മജീഷ്യനുമായ ഗോപിനാഥ് മുതുകാടില്‍ നിന്നും ഡോം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ മെഹബൂബ് ഏറ്റു വാങ്ങി.
