Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി ഖത്തര്‍ രക്തദാന ക്യാമ്പും ബ്ലഡ് ഡോണര്‍ ഫോറം ഉദ്ഘാടനവും

ദോഹ: സംസ്‌കൃതി ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ ആറു വരെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്ററില്‍ ആകും സംഘടിപ്പിക്കുക. സംസ്‌കൃതി ബ്ലഡ് ഡോണര്‍ ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
‘DRIVE TO LIFT PULSE’ എന്ന ഈ ക്യാമ്പയിനില്‍ വച്ച് രക്ത ദാനത്തിനു കൂടാതെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് മാത്രമായും നല്‍കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും ‘രക്തം നല്‍കൂ – പ്രത്യാശ നല്‍കൂ – ഒരുമിച്ച് നമുക്ക് ജീവനുകള്‍ രക്ഷിക്കാം” എന്ന ഈ വര്‍ഷത്തെ ലോക രക്തദാന ദിന സന്ദേശം അന്വര്‍ത്ഥമാക്കാന്‍ നമുക്കും കൈകോര്‍ക്കാം.
രക്തദാനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ (https://forms.gle/1aHV9sB6NSAAkZ1VA) എന്ന ഗൂഗിള്‍ ഫോമിലൂടെ പേര് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രക്തദാതാക്കള്‍ക്ക് കുട്ടീസ് മെഡിക്കല്‍ കുട്ടീസ് കെയര്‍ പ്ലസ് കാര്‍ഡും, സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് സംസ്‌കൃതി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. 70088528/ 55428328/ 66107105

Related Articles

Back to top button