Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് സിസിഎല്‍ 2025 കാസറഗോഡ് ക്രിക്കറ്റ് ലീഗ്, ഗ്രീന്‍സ്റ്റാര്‍ കാഞ്ഞങ്ങാട് ചാമ്പ്യന്‍മാര്‍

ദോഹ: ഖത്തറിലെ കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് സിസിഎല്‍ 2025 കാസര്‍ഗോഡ് ക്രിക്കറ്റ് ലീഗ് ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു .

മൂന്നുദിവസം നീണ്ടുനിന്ന ലീഗില്‍ കാസര്‍കോട് ജില്ലക്കാരായ കളിക്കാരെ ലേലം വിളിച്ചാണ് ഓരോ ടീമുകളും സെറ്റ് ചെയ്തത്. അഞ്ച് ടീമുകള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്റില്‍ അവസാന ദിവസം നടന്ന ആവേശഭരിതമായ ഫൈനലില്‍, ഗ്രീന്‍സ്റ്റാര്‍ കാഞ്ഞങ്ങാട് ടീം പ്രഥമ സി സി എല്‍ കിരീടം സ്വന്തമാക്കി

ചാമ്പ്യന്‍ ട്രോഫി മുഹീസ് റാണയും റണ്ണേഴ്‌സ് ട്രോഫി ജാഫര്‍ മാസ്‌ക്കം എന്നിവര്‍ കൈമാറി ലുഖ്മാന്‍ തളങ്കര, സാദിക്ക് പാക്ക്യര,നാസര്‍ കൈതക്കാട്, നാസര്‍ ഗ്രീന്‍ ലാന്‍ഡ് ഷാനി കബയാന്‍. ജൂവൈസ് അല്‍സമാന്‍, ഫൈസല്‍ ഫില്ലി, ഷാഫി ചെമ്പരിക്ക, നൗഷാദ് കെ സി, മാക്ക് അടൂര്‍ അഷ്റഫ് കാഞ്ഞങ്ങാട്, ഹമീദ് അറന്തോട്, എന്നിവര്‍ സംബന്ധിച്ചു

ടൂര്‍ണമെന്റിലുടനീളമുള്ള തകര്‍പ്പന്‍ പ്രകടനത്തിനുള്ള അംഗീകാരമായി ഗ്രീന്‍സ്റ്റാര്‍ താരം മുനൈസ് മികച്ച ബാറ്റ്‌സ്മാനായും ടൂര്‍ണമെന്റിലെ ഏറ്റവും വിലയേറിയ താരമായും തിരിച്ചറിയപ്പെട്ടു. ബെസ്റ്റ് ബൗളര്‍ കാസിം ചൂരി ബെസ്റ്റ് ഫീല്‍ഡര്‍ ഷബീബ് ബെസ്റ്റ് ക്യാച്ച് നാസര്‍ ടിസാന്‍ വിക്കറ്റ് കീപ്പര്‍ ചിന്നു എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു ഫൈനലിലെ ”മാന്‍ ഓഫ് ദ മാച്ച്” ക്യാപ്റ്റന്‍ ഫൈറൂസ് ആയിരുന്നു.

Related Articles

Back to top button