ലാഡര്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യക്ക് കെ.എം.സി.സി ഖത്തര്‍ തിരൂര്‍ മണ്ഡലം കമ്മിറ്റി നല്‍കുന്ന പ്രവര്‍ത്തന ഫണ്ട് കൈമാറി

ദോഹ: മുസ് ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉത്തരേന്ത്യയിലെ പിന്നോക്ക ഗ്രാമങ്ങളില്‍ വിദ്യഭ്യാസ സാമുഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലാഡര്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യക്ക് കെ.എം.സി.സി ഖത്തര്‍ തിരൂര്‍ മണ്ഡലം കമ്മിറ്റി നല്‍കുന്ന പ്രവര്‍ത്തന ഫണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. തിരൂര്‍ മണ്ഡലം പ്രസിഡന്റ് ഹമദ് മൂസ,ജനറല്‍ സെക്രട്ടറി ശിഹാബുദ്ദീന്‍ ,ട്രഷറര്‍ മുസ്തഫ, മറ്റ് മണ്ഡലം ഭാരവാഹികള്‍ ചേര്‍ന്നാണ് കൈമാറിയത്.
ചടങ്ങില്‍ വേള്‍ഡ് കെ.എം.സി.സി നേതാക്കളായ എസ്.എ.എം.ബഷീര്‍, അബ്ദുള്‍നാസര്‍ നാച്ചി,ഖത്തര്‍ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ.സമദ്,വൈസ്പ്രസിഡന്റ് റഹീം.പി.കെ,ജില്ലാ പ്രസിഡന്റ് സവാദ്, തിരൂര്‍ മണ്ഡലം സീനിയര്‍ നേതാക്കളായ അബ്ദുറഷീദ്.പി.പി,ഹബീബ് റഹ്‌മാന്‍.എന്‍,സൈദ് അലി.സി.വി,അബ്ദുള്ള തറമ്മല്‍,സെക്രട്ടറി ഫൈസല്‍,സഫ്വാന്‍,ശം ശുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
