Breaking News
പഴയ ദോഹ തുറമുഖത്ത് പുതിയ മിന ലിങ്ക് ബോട്ട് സര്‍വീസ് ആരംഭിച്ചു

ദോഹ: ബ്രൂക്ടൂറിസവുമായി സഹകരിച്ച് ‘മിന ലിങ്ക്’ എന്ന പേരില്‍ ഒരു പുതിയ ഗതാഗത സേവനം ആരംഭിക്കുന്നതായി ഓള്‍ഡ് ദോഹ തുറമുഖം പ്രഖ്യാപിച്ചു. മിന ഡിസ്ട്രിക്റ്റിനെയും കണ്ടെയ്നേഴ്സ് യാര്‍ഡിനെയും ബന്ധിപ്പിക്കുന്ന സേവനമാണിത്.
ബോട്ട് സവാരി എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും.
കണ്ടെയ്നേഴ്സ് യാര്‍ഡിലെയും മിന കോര്‍ണിഷിലെയും ബ്രൂക്ക് ടൂറിസം ഓഫീസ് ലൊക്കേഷനില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ലഭിക്കും.


