സഫാരി വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് മെഗാ പ്രമോഷന്റെ നാലാമത് നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് പ്രമോഷന്റെ നാലാമത് നറുക്കെടുപ്പ് വിജയികളെ തെരെഞ്ഞെടുത്തു. ഇന്നലെ ഇന്‍ടസ്ട്രിയല്‍ എരിയയിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചു നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രിതിനിധിയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
നറുക്കെടുപ്പിലെ സമ്മാനാര്‍ഹര്‍ ഫര്‍ഹാന ഹംസ അബ്ദുല്‍ സമദ് (കൂപ്പണ്‍ നമ്പര്‍: STR400582396), എം ആര്‍ അന്‍വര്‍ (കൂപ്പണ്‍ നമ്പര്‍: STR401107525),എ കെ ദാസ് (കൂപ്പണ്‍ നമ്പര്‍: STR400064473), റെജി (കൂപ്പണ്‍ നമ്പര്‍: STR401096031) എന്നിവരെയാണ് വിജയികളായി തെരെഞ്ഞെടുത്തത്.
സെപ്റ്റംബര്‍ 30 രണ്ടായിരത്തി ഇരുപത്തിയഞ്ചിന് അവസാനിക്കുന്ന വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് മെഗാ പ്രമോഷനില്‍ സഫാരിയുടെ ഏത് ഔട്ട്‌ലെറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇറാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ആദ്യ അഞ്ചു നറുക്കെടുപ്പില്‍ നാല് വിജയികള്‍ക്കും അവസാന നറുകെടുപ്പില്‍ അഞ്ചു വിജയികള്‍ക്കുമാണ് ടൊയോട്ട റെയ്‌സ് കാര്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്.
നിരവധി സമ്മാന പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളില്‍ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ പുതിയ മെഗാ പ്രൊമോഷനും ജനങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചതിനു സഫാരി മാനേജ്മന്റ് നന്ദി അറിയിച്ചു. ഈ പ്രൊമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് വരുന്ന ഓഗസ്റ്റ് 21 ബിര്‍ക്കത്ത് അല്‍ അവാമിര്‍ ലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ് നടക്കുക.
