ഇന്‍കാസ് ഖത്തര്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും, ‘ഉമ്മന്‍ ചാണ്ടി ജനസേവ’ പുരസ്‌കാര സമര്‍പ്പണവും നാളെ

ദോഹ. കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്, ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക്, അബു ഹമൂറിലുള്ള ഐ.സി.സി അശോകാ ഹാളില്‍ വച്ച് നടക്കുമെന്ന് ഇന്‍കാസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, മികച്ച പൊതു പ്രവര്‍ത്തകനുള്ള പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാരം ചടങ്ങില്‍ നോര്‍ക്ക- റൂട്‌സ് ഡയറക്ടര്‍ ജെ.കെ. മേനോന്‍ പുരസ്‌കാരം സമ്മാനിക്കും.
ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ഉമ്മന്‍ ചാണ്ടി അനുസ്മരണ സമിതി ചെയര്‍മാന്‍ കെ.വി. ബോബന്‍, ഇന്‍കാസ് ട്രഷറര്‍ വി.എസ്. അബ്ദുള്‍ റഹ്‌മാന്‍, കോര്‍ഡിനേറ്റര്‍ ബഷീര്‍ തുവാരിക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

