ഇന്‍കാസ് ഖത്തറിന്റെ ഉമ്മന്‍ ചാണ്ടി അനുസ്മരണം ശ്രദ്ധേയമായി

ദോഹ. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണവും, ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാര സമര്‍പ്പണവും ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി . ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അസോക ഹാളില്‍ നിറഞ്ഞുകവിഞ്ഞ സദസ്സ് അദ്ദേഹത്തിന്റെ ഓര്‍മ്മകളിരുമ്പുന്ന ആദരവിന് സാക്ഷിയായി.

നേതാക്കളും പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഉമ്മന്‍ ചാണ്ടിയുടെ സ്മരണക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ പുരസ്‌കാരം’ മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയി, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ജെ.കെ. മേനോനില്‍ നിന്നും ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവുമായിരുന്നു പുരസ്‌കാരം. ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ് വി.എസ്. ജോയിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇന്‍കാസ് ഖത്തറിന്റെ സ്‌നേഹോപഹാരം പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ കൈമാറി. ഇന്‍കാസ് കോര്‍ഡിനേറ്റര്‍ ബഷീര്‍ തുവാരിക്കല്‍ പ്രശസ്തി പത്രം വായിച്ചു.
പ്രശ്‌സ്ത എഴുത്തുകാരി സുധാ മേനോന്‍ അദ്ധ്യക്ഷയായ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് അഡ്വ. വി. എസ്. ജോയിയെ തിരഞ്ഞെടുത്തത്. പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രതിസന്ധി ഘട്ടത്തില്‍, ഒരു പ്രദേശത്തെ ജനങ്ങളെയാകെ ചേര്‍ത്തുപിടിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളാണ് വി.എസ്. ജോയിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

അഡ്വ. വി.എസ്. ജോയി മുഖ്യ പ്രഭാഷണം നടത്തി. കരുണയും കരുതലും മുഖമുദ്രയാക്കി, പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ഉമ്മന്‍ ചാണ്ടി സാറിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങളെപ്പോലുള്ള പൊതു പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ശൈലിയില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ തങ്ങള്‍ക്ക് വഴിവിളക്കാകുമെന്നും വി.എസ്. ജോയി പറഞ്ഞു.
ഉമ്മന്‍ ചാണ്ടി അനുസ്മരണ സമിതി ചെയര്‍മാന്‍ കെ.വി. ബോബന്‍ സ്വാഗതമാശംസിച്ചു. ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അദ്ധ്യക്ഷനായിരുന്നു.
ജെ.കെ. മേനോന്‍, ഐ.സി.സി പ്രസിഡന്റ് ഏ.പി. മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി സി പ്രസിഡന്റ് താഹ മുഹമ്മദ്, മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുല്‍ അബ്ദീന്‍, പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചന്ദ്രമോഹന്‍ പിള്ള, ഇന്‍കാസ് ഉപദേശകസമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ് തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഇന്‍കാസ് ട്രഷറര്‍ വി.എസ്. അബ്ദുല്‍ റഹ്‌മാന്‍ നന്ദി പറഞ്ഞു.
ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഇന്‍കാസ് വൈസ് പ്രസിഡന്റ് ഷിബു സുകുമാരന്‍, ജനറല്‍ സെക്രട്ടറിമാരായ അഷറഫ് നന്നംമുക്ക്, മുനീര്‍ പള്ളിക്കല്‍, പി.കെ. റഷീദ്, ഷെമീര്‍ പുന്നൂരാന്‍, യു. എം. സുരേഷ്, ജോയി പോച്ചവിള ബി.എം. ഫാസില്‍, ലേഡീസ് വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്ജ്, യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് സി.ജി തുടങ്ങിയവര്‍ പുരസ്‌കാര ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഐ.സി. ബി.എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, കെ.ബി.എഫ് പ്രസിഡന്റ് ഷഹീന്‍ ഷാഫി, ഐ.സി.സി ഉപദേശക സമിതി അംഗം അഷറഫ് ചിറക്കല്‍, ഐ.സി.സി ലേഡീസ് വിംഗ് ചെയര്‍പേഴ്‌സണ്‍ അഞ്ജന മേനോന്‍, കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലിം നാലകത്ത് തുടങ്ങി, വിവിധ സംഘടനാ നേതാക്കളും അനുസ്മരണ പരിപാടികളില്‍ പങ്കെടുത്തു.
14 ജില്ലാ പ്രസിഡന്റുമാരും, ലേഡീസ് വിംഗ്- യൂത്ത് വിംഗ് പ്രസിഡന്റുമാരും പുരസ്‌കാര ജേതാവായ അഡ്വ. വി.എസ് ജോയിയെ ഷാള്‍ അണിയിച്ച് ആദരിച്ചു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മഞ്ജുഷ ശ്രീജിത്ത്, സര്‍ജിത്ത് കുട്ടംപറമ്പത്ത്, ഷാജി കരുനാഗപ്പള്ളി, എം.പി. മാത്യു, ജിഷ ജോര്‍ജ്ജ്, ഷാഹുല്‍ ഹമീദ്, അബ്ദുള്‍ ലത്തീഫ്, ഷിഹാബ് കെ.ബി, വിനോദ് പുത്തന്‍വീട്ടില്‍, ജോര്‍ജ്ജ് ജോസഫ്, ഫൈസല്‍ ഹസ്സന്‍, കൂടാതെ സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളും, യൂത്ത് വിംഗ്- ലേഡീസ് വിംഗ് ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും അനുസ്മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
