Local News
രണ്ടാമത് പാക്കിസ്ഥാന് മാമ്പഴോല്‍സവത്തില്‍ മൊത്തം ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെത്തി

ദോഹ. ദോഹയിലെ പാക്കിസ്ഥാന് എംബസിയുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിച്ച രണ്ടാമത് പാക്കിസ്ഥാന് മാമ്പഴോല്‍സവത്തില്‍ മൊത്തം ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെത്തിയതായി പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് ഔദ്യോഗികമാി അറിയിച്ചു. നേരത്തെ വന്ന കണക്കുകള്‍ അപൂര്‍ണമാണെന്നും 0 ദിവസത്തിനുള്ളില്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 101,200-ലധികം സന്ദര്‍ശകരെ പ്രദര്‍ശനം ആകര്‍ഷിച്ചുവെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. . മൊത്തം മാമ്പഴ വില്‍പ്പന 228,929 കിലോഗ്രാം ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 225,929 കിലോഗ്രാം ആയിരുന്നു.
