Local News

ചരിത്രം കുറിച്ച് ടാക് ഖത്തര്‍ വാര്‍ഷികാഘോഷം മേള-നൃത്ത വിസ്മയത്തില്‍ ലയിച്ച് ജനസാഗരം

ദോഹ. ഖത്തറിലെ പ്രമുഖ കലാകേന്ദ്രമായ ടാക് ഖത്തറിന്റെ വാര്‍ഷിക ആഘോഷം ‘കലാസമര്‍പ്പണ്‍-മേളപ്രപഞ്ചം 2025’ സവിശേഷമായ സാംസ്‌കാരിക മഹോത്സവമായി

പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍, അദ്ദേഹത്തിന്റെ മക്കളായ മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരും, കൊമ്പ്, കുഴല്‍ വാദ്യക്കാരായ ധനീഷ്, മിഥുന്‍, കപില്‍, ഭവന്‍, ശ്രീഹരി തുടങ്ങിയവരും, കനല്‍ ഖത്തര്‍ (മേളം) കലാകാരന്മാരും ഉള്‍പ്പെടെ 50ല്‍ പരം കലാകാരന്മാര്‍ അണി നിരന്ന പാണ്ടി മേളം, ചെണ്ട വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ചിന്റെ പാഞ്ചാരി മേളം അരങ്ങേറ്റം, ടാക് ഖത്തര്‍ അദ്ധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ ക്ലാസ്സിക്കല്‍, വെസ്റ്റേണ്‍ നൃത്തങ്ങള്‍, ഫാഷന്‍ ഷോ, യോഗ പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് അവിസ്മരണീയമാക്കി.

കലാസമര്‍പ്പണ്‍ 2025 എന്ന പേരില്‍ ഫെബ്രുവരി 21 ന് ഐസിസി യില്‍ തുടങ്ങിയ വാര്‍ഷികാഘോഷങ്ങളുടെ തുടര്‍ച്ചയായി 2025 മെയ് 2 വെള്ളിയാഴ്ച്ച പോടാര്‍ പേള്‍ സ്‌കൂളില്‍ അരങ്ങേറിയ ചെണ്ട വിദ്യാര്‍ത്ഥികളുടെ പാഞ്ചാരിമേളം അരങ്ങേറ്റം, പാണ്ടിമേളം തുടങ്ങിയ മേളക്കൊഴുപ്പിനാലും ടാക് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നൊരുക്കിയ കലാപരിപാടികളാലും ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ ആസ്വാദര്‍കര്‍ക്ക് 5 മണിക്കൂറോളം തികച്ചും വ്യത്യസ്ത അനുഭവമേകി.

ടാക് ഡയറക്ടര്‍ ശ്രീനിവാസന്‍ സ്വാഗതം ആശംസിച്ച ഔദ്യോഗിക ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ശശിധരന്‍ പ്ലാഴി അദ്ധ്യക്ഷത വഹിച്ചു. ഒ.ടി.സി മാനേജിങ് ഡയറക്ടര്‍ വി എസ് നാരായണന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചപ്പോള്‍ ഭവന്‍സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം പി ഫിലിപ്പ് ടാക് ന്റെ പുതിയ വെബ്‌സൈറ്റ് ഉത്ഘാടനം നിര്‍വഹിച്ചു . ഐ സി സി പ്രസിഡന്റ് മണികണ്ഠന്‍, തൃശൂര്‍ ജില്ലാ സൗഹൃദവേദി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ , ടാക് മനേജ്‌മെന്റ് പ്രതിനിധികളായ ഉണ്ണികൃഷ്ണന്‍ കളരിക്കല്‍, ബാലചന്ദ്രന്‍, വിഷ്ണു, ജയാനന്ദന്‍ എന്നിവര്‍ സംബന്ധിച്ചു. ടാക് ഡയറക്ടര്‍ മുഹമ്മദ് റാഫി നന്ദി പറഞ്ഞു.

ടാക് ചെണ്ട അദ്ധ്യാപകരായ അനീഷ് അയ്യപ്പന്‍, രാഹുല്‍മോഹന്‍ദാസ്. എന്നിവര്‍ പാഞ്ചാരിമേളം ചിട്ടപ്പെടുത്തിയപ്പോള്‍ നൃത്തധ്യാപകരായ വിന്‍സി ഫെര്‍ണാണ്ടസ്, സുജിത് രാജന്‍ എന്നിവര്‍ ക്ലാസ്സിക്കല്‍, വെസ്റ്റേണ്‍ ഡാന്‍സുകള്‍ അണിയിച്ചൊരുക്കി. യോഗ അധ്യാപകന്‍ പൃഥ്വിരാജ് & ടീം യോഗ പ്രകടനവും റജീന സലീം, സുജിത് ടീം പഴമയും പുതുമയും ചേര്‍ന്നുള്ള വ്യത്യസ്തമായ ഫാഷന്‍ ഷോ യും ഒരുക്കി. ജോജു കൊമ്പന്‍, നാസര്‍ കാട്ടിലാന്‍, ഷെറിന്‍, സൗമ്യ രാജേഷ്, രമ്യ സജീവ്, രേഖ പ്രമോദ്, ജയശ്രീ ജയാനന്ദ് എന്നിവര്‍ ആദിത്യോപചാരം -ഹാള്‍ – സ്റ്റേജ് നിയന്ത്രണം നിര്‍വഹിച്ചു

Related Articles

Back to top button
error: Content is protected !!