Local News
ഖത്തര്‍: വക്ര ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ അഞ്ചാം സീസണും ജേഴ്‌സിയുടെയും പ്രകാശനവും

ദോഹ. ഖത്തര്‍ വഖ്ര ബാഡ്മിന്റണ്‍ ക്ലബ്, ദോഹയിലെ പ്രശസ്തമായ സല്‍സബീല്‍ ദന്തചികിത്സാ കേന്ദ്രത്തിന്റെ സഹകരണത്തോടെ അഞ്ചാം സീസണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനായി രംഗത്തെത്തി. ടൂര്‍ണമെന്റിന്റെയും ടീമിന്റെ ജേഴ്‌സിയുടെയും ഔദ്യോഗിക പ്രായോജകരാണ് സല്‍സബീല്‍ ദന്തചികിത്സാ കേന്ദ്രം.
ജേഴ്‌സി പ്രകാശന ചടങ്ങ് ദന്തചികിത്സാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അബ്ദുള്ള മൊഹിയുദ്ധീനും, ഡോ. റിജാസും, ക്ലബ്ബ് പ്രതിനിധികളായ മിഥുന്‍ ബാബുവും ജാസിര്‍ സലാഹുദ്ധീനും ചേര്‍ന്ന് നിര്‍വഹിച്ചു. തുടര്‍ന്ന് ടൂര്‍ണമെന്റ് ബര്‍വാ വില്ലേജിലുള്ള ശാന്തിനികേതന്‍ സ്‌കൂളില്‍ അരങ്ങേറി. ഗാലക്‌സി അബ്ദുല്‍റഹ്‌മാന്‍ ഹാജി മുഖ്യാതിഥിയായി പങ്കെടുത്തു.