
Local News
എം സ്വരാജിനെ വിജയിപ്പിക്കുക

ദോഹ. ജനാധിപത്യ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനുള്ള ജാതി,മത, വര്‍ഗീയ ശക്തികളുടെ കൂട്ടു കെട്ടിനെ തള്ളികളയണമെന്നും നാടിന്റെ പുരോഗതിക്കും,നേരിന്റെ രാഷ്ട്രീയത്തിനും എം.സ്വരാജിനെ വിജയിപ്പിക്കണമെന്നും യുവകലാസാഹിതി ഖത്തര്‍ നിലമ്പൂരിലെ പ്രിയ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച യോഗത്തില്‍ ഷാന്‍ പേഴുമൂട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഹീര്‍ ഷാനു, കോഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍, അസിസ്റ്റന്റ് സെക്രട്ടറി സിറാജ് എന്നിവര്‍ സംസാരിച്ചു