കലാസ്വാദകരുടെ ഹൃദയം കവര്‍ന്ന് – പാട്ടും പറച്ചിലും

ദോഹ: തനിമ റയ്യാന്‍ സോണ്‍ സംഘടിപ്പിച്ച ”പാട്ടും പറച്ചിലും” എന്ന സംഗീത പരിപാടി
കലാസ്വാദകരുടെ ഹൃദയം കവര്‍ന്നു.
സംഗീതത്തിന്റെ ആഘോഷ രാവില്‍ ഇരുപതിലധികം കലാകാരന്മാര്‍ തങ്ങളുടെ പ്രതിഭ പ്രകടിപ്പിച്ച സംഗീത വിരുന്ന് സി.ഐ.സി. റയ്യാന്‍ സോണല്‍ പ്രസിഡന്റ് ടി. കെ. സുധീര്‍ ഉത്ഘാടനം നിര്‍വഹിച്ചു. കലയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം കല മനുഷ്യ നന്മക്ക് വേണ്ടിയാവണം എന്നഭിപ്രായപ്പെട്ടു.
തനിമ ഖത്തര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അനീസ് കൊടിഞ്ഞി തന്റെ ആശംസാ പ്രസംഗത്തില്‍ തനിമ കലാവേദിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.
ജാബിര്‍, ഷാജഹാന്‍, ബിനു, ഷഫീഖ്, ഷാസ, മഹറൂഫ് മെപ്പള്ളി എന്നിവരുടെ ഓര്‍ക്കസ്ട്രയില്‍ ഷഫ, മുസ്തഫ ഷഹാനിയ, സിബ സെറിന്‍, മുസ്തഫ, അബ്ദുല്‍ ലത്തീഫ്, ജോസ്, മെഹ്റൂഫ്, സൈഫുദ്ധീന്‍, ബഷീര്‍, അനീസ്, റഫീഫ്, ഷഫീഖ് എന്നിവര്‍ വിവിധ ഭാഷകളിലായി ഗാനമലപിച്ചു.
സൈഫുദ്ദീന്‍ അവതാരകനായ
പരിപാടിയില്‍ തനിമ റയ്യാന്‍ സോണ്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് തങ്ങള്‍ സ്വാഗതവും, സോണല്‍ ആക്ടിങ് സെക്രട്ടറി അബ്ദുല്‍ ബാസിത് നന്ദിയും പ്രകാശിപ്പിച്ചു.
സുഭാഷ്, കനീഷ്, സിദ്ദിഖ് വേങ്ങര എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടി
കലയുടെ ശക്തിയും സമൂഹത്തിന്റെ ഐക്യവും വിളിച്ചോതുന്ന ഒരു അവിസ്മരണീയമായ അനുഭവമായി മാറി.


