ക്ലാസിക്ക് ഖത്തറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സീസണ്‍ 1 നാളെ

ദോഹ. ക്ലാസിക്ക് ഖത്തറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സീസണ്‍ 1 നാളെ വൈകുന്നേരം 5.30 മുതല്‍ ദോഹ മോഡേണ്‍ ആര്‍ട്ട് സെന്ററില്‍ നടക്കും.
ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്നവരില്‍ ആവശ്യത്തിന് വേദികള്‍ ലഭിക്കാത്ത ഗായകരെ ഉയര്‍ത്തികൊണ്ടുവരുന്നതിനുള്ള കലാകൂട്ടായ്മയാണ് ക്ലാസിക് ഖത്തര്‍ . പ്രശസ്ത ഗായിക ബിന്ദു ചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഖത്തറിലെ വേദികളില്‍ നിറസാന്നിധ്യമാണ്.
ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ഡോ. സമീര്‍ കലന്ദന്‍, നോര്‍വ ഖത്തര്‍ പ്രസിഡണ്ട് നിസാം അബ്ദുസമദ് , ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് സന്തോഷ് കണ്ണമ്പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ അതിഥികളായി സംബന്ധിക്കും.
ഫ്രൈഡേഹാപ്പിനെസ്സ് ടീം അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സ്, യോഗ ഡാന്‍സ് പ്രഫഷണല്‍ ഡാന്‍സേസ് ആയ ഐശ്വര്യയും ലക്ഷ്മിയും അവതരിപ്പിക്കുന്ന ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവയും പരിപാടിയുടെ ഭാഗമാകും.