Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേര്‍സിനൊപ്പമുള്ള മീറ്റ് വ്യാഴാഴ്ച


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ മാസം 28 ന് വ്യാഴാഴ്ച നടക്കും. എംബസി ചാര്‍ജ് ഡി അഫയേര്‍സ് സന്ദീപ് കുമാര്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 3 മണി വരെ രജിസ്ട്രേഷനായിരിക്കും. 3 മണി മുതല്‍ 5 മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം.

Related Articles

Back to top button