Local News
ജീമാക്സ് സെവന്‍സ് ഫുട്ബോള്‍ : ഫാല്‍ക്കണ്‍ വാരിയേര്‍സ് അല്‍ സുവൈദ് ചാമ്പ്യന്മാര്

ദോഹ. അല്‍ സുവൈദ് ഗ്രൂപ്പിന്റെ റീട്ടെയില്‍ വിതരണ ശൃംഖലയായ ജീ മാക്സ് ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ജീമാക്സ് കപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എഫ് സി
സനാഇയ ജീമാക്സ് ടീമിനെ പരാജയപ്പെടുത്തി ഫാല്‍ക്കണ്‍ വാരിയേര്‍സ് അല്‍ സുവൈദ് ചാമ്പ്യന്മാരായി .
കിംഗ്സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ മൊത്തം 7 ടീമുകളാണ് മാറ്റുരച്ചത്. ടൂര്‍ണമെന്റിന് ഡയറക്ടര്‍ ഫൈസല്‍ റസാഖ് നേതൃത്വം നല്കി.
ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഡോ.ഹംസ വി.വി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
ഡയറക്ടര്‍മാരായ സലീം, നൂറുദ്ധീന്‍, ബഷീര്‍, സഹ് ല ഹംസ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
