സ്വീകരണം നല്‍കി

ദോഹ. മണിയൂരില്‍ ഒരു ഡയാലിസസ് സെന്റര്‍ യഥാര്‍ഥ്യമാക്കാന്‍ പ്രവാസ മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന പാലിയം മണിയൂര്‍ ഭാരവാഹികള്‍ക്ക് ഖത്തറില്‍ സ്വീകരണം നല്‍കി. പാലിയം മണിയൂര്‍ പ്രസിഡണ്ട് സൈദുള്ള മാസ്റ്റര്‍, ട്രഷര്‍ അസ് ലം പി.കെ, ട്രസ്റ്റ് അംഗം അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ക്കാണ് പാലിയം ഖത്തര്‍ കൂട്ടായ്മ ഹിലാലിലെ ലാസ്സ ഈ വന്റില്‍ വെച്ച് സ്വീകരണം നല്‍കിയത്.
അഹമ്മദ് കരിങ്ങാറ്റിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഉല്‍ഘാടനം ചെയ്തു. സൈദുള്ള മാസ്റ്റര്‍,അശോകന്‍ മാസ്റ്റര്‍, അസ് ലം പി.കെ. എന്നിവര്‍ പാലിയം പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് ഗഫൂര്‍ പി.കെ. കൃഷ്ണകുമാര്‍,യൂസഫ് വണ്ണാറത്ത്,സാജിദ്,ഷംസു എന്‍.കെ.,അബ്ദുള്ള കെ.ടി.കെ,മുനീര്‍ കെ.യം,ഷെരിഫ്,അറഫാത്ത്,നവാസ്,ജുനൈദ്,ഫൈസല്‍ കെ.ടി,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഡയാലിസസ് പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ യൂസഫ് വണ്ണാര്‍ത്ത് (ചെയര്‍മാന്‍) രവി മണിയൂര്‍ ,സാജിദ് പൂളക്കൂല്‍ (വൈ: ചെയര്‍മാന്‍)അഹമ്മദ് കരിങ്ങാറ്റില്‍ (ജനറല്‍ കണ്‍വീനര്‍)ഫിറോസ് മൂപ്പന്‍,നവാസ് വി.വി (ജോ. കണ്‍വീനര്‍) ഷമീര്‍ അടുക്കോത്ത് (ട്രഷര്‍) എന്നിവരേ യോഗം തിരഞ്ഞെടുത്തു.രാജു വി.കെ പാനല്‍ അവതരിപ്പിച്ചു.രവി മണിയൂര്‍ സ്വാഗതവും നൗഷാദ് പി.കെ. നന്ദിയും പറഞ്ഞു