Breaking NewsUncategorized
ഹയ്യ’ പ്ലാറ്റ് ഫോം വഴി ഇതുവരെ ഇരുപത് ലക്ഷത്തിലധികം ഇ-വിസ അപേക്ഷകള്‍

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ മുന്നോടിയായി ആരംഭിച്ച ഹയ്യ’ പ്ലാറ്റ്ഫോം വഴി ഇതുവരെ ഇരുപത് ലക്ഷത്തിലധികം ഇ-വിസ അപേക്ഷകള്‍ വിജയകരമായി പ്രോസസ്സ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ ഖത്തര്‍ ടൂറിസത്തിന് കീഴിലാണ് ‘ഹയ്യ’ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത്.
രാജ്യത്തേക്ക് സന്ദര്‍ശകരുടെ പ്രവേശനം സുഗമമാക്കുന്നതിലും അവരുടെ ടൂറിസം അനുഭവം മെച്ചപ്പെടുത്തുന്നതിലും ഹയ്യ പ്‌ളാറ്റ് ഫോമിന്റെ പങ്ക് വലുതാണ്.
പ്രതിമാസം ശരാശരി 60000 വിസ അപേക്ഷകളാണ് ഹയ്യ പ്‌ളാറ്റ് ഫോം കൈകാര്യം ചെയ്യുന്നത്. 27 ലക്ഷം പേര്‍ ഹയ്യ മൊബൈല്‍ ആപ്‌ളിക്കേഷന്‍ ഉപയോഗിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.


