Local News
തിരുവോണം വെള്ളിയാഴ്ചയായത് പ്രവാസികള്‍ക്ക് അനുഗ്രഹമായി

ദോഹ. ഈ വര്‍ഷം പ്രവാസികള്‍ക്ക് തിരുവോണം കേമമായി തന്നെ ആഘോഷിക്കാം. ഈ വര്‍ഷം അവധി ദിനമായ വെള്ളിയാഴ്ച തിരുവോണം വന്നതാണ് പ്രവാസികള്‍ക്ക് അനുഗ്രഹമായത്.
വിവിധ റസ്റ്റോറന്റുകള്‍ വിഭവ സമൃദ്ധമായ സദ്യകള്‍ ലഭ്യമാക്കുന്നതും വലിയ നേട്ടമാണ്. പല ഹൈപ്പര്‍മാര്‍ക്കറ്റുകളും ഓണ വിഭവങ്ങളും പച്ചക്കറികളും ഓഫര്‍ വിലയില്‍ നല്‍കുന്നതും ഓണാഘോഷം കേമമാക്കും.