Local News

‘ഭീമന്‍ ട്രോഫി’ക്കുള്ള വടംവലി ടൂര്‍ണമെന്റ് നാളെ

ദോഹ: ഖത്തര്‍ മഞ്ഞപ്പടയും ഖത്തര്‍ ഇന്ത്യന്‍ വടംവലി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വടംവലി വലി ടൂര്‍ണമെന്റും ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യത്തെ സ്ഥിരം വടംവലി കോര്‍ട്ടിന്റെ ഉദ്ഘാടനവും നാളെ, ഒക്ടോബര്‍ 11-ന് വെള്ളിയാഴ്ച 4 മണിക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് സ്റ്റേഡിയം കോമ്പൌണ്ടില്‍ നടക്കും. ജേതാക്കള്‍ക്ക് സമ്മാനമായി നല്‍കുന്ന കൂറ്റന്‍ ട്രോഫിയും വടംവലി ചരിത്രത്തില്‍ ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നല്‍കുന്നത്. പുരുഷ-വനിത മത്സരങ്ങളിലായി 30 ടീമുകള്‍ പങ്കെടുക്കുന്ന പങ്കെടുക്കുന്ന ടൂര്‍ണമെന്റ്, മുഴുവന്‍ ടീമിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍ച്ച് പാസ്റ്റ് ഖത്തര്‍ മഞ്ഞപ്പടയുടെ ബാന്‍ഡ് പെര്‍ഫോമന്‍സും ശിങ്കാരി മേളം ഉള്‍പ്പടെയുള്ള കലാപരിപാടികളോടെ ആണ് തുടക്കം കുറിക്കുക. ടൂര്‍ണമെന്റിനോടനുബന്ധിച്ച് ആല്‍-അസ്മഖ് മാളില്‍ അനാവരണം ചെയ്ത ഭീമന്‍ ട്രോഫികള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലും റേഡിയോ സുനോ സ്റ്റുഡിയോയിലും ട്രോഫി ടൂര്‍ സംഘടിപ്പിച്ചിരുന്നു. വടംവലി പ്രേമികളായ ഏവര്‍ക്കും സ്വാഗതം നാളെ ഈ ടൂണ്‍മെന്റുന്റെ ഭാഗമാവാന്‍ സ്വാഗതം.

Related Articles

Back to top button
error: Content is protected !!