Local News
എ.എഫ്.സി അണ്ടര്‍-23 ഏഷ്യന്‍ കപ്പ് 2026 യോഗ്യതാ മത്സരത്തില്‍ ഖത്തറിന് ജയം

ദോഹ. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന എ.എഫ്.സി അണ്ടര്‍-23 ഏഷ്യന്‍ കപ്പ് 2026 യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് എച്ചില് ഇന്ത്യയെ 2-1ന് തോല്‍പ്പിച്ച് ഖത്തര്‍ രണ്ടാം വിജയം സ്വന്തമാക്കി.
വളരെ പ്രതീക്ഷ നല്കുന്ന തുടക്കമാണ് ഇന്ത്യന്‍ ടീം നടത്തിയെങ്കിലും കളിയുടെ 18-ാം മിനിറ്റില്‍ അല്‍ ഹാഷ്മി അല്‍-ഹുസൈന് തന്റെ ഹെഡ്ഡര്‍ ഗോളിലൂടെ ഇന്ത്യയുടെ വല കുലുക്കി. മുഹമ്മദ് സുഹൈല്‍ മുഹമ്മദ് സനാന്റെ ക്രോസ് ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റിയതോടെ 52-ാം മിനിറ്റില്‍ അവര്‍ സ്കോര്‍ സമനിലയിലാക്കി. 67ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ ഖത്തര്‍ മുന്നിലെത്തുകയായിരുന്നു
ചൊവ്വാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഖത്തര്‍ ബഹ്റൈനെയും ഇന്ത്യ ബ്രൂണൈയെയും നേരിടും.
