Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ജില്ലാ തല മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു


ദോഹ. കെഎംസിസി ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മുസിരിസ് സാഗയുടെ ‘ ഭാഗമായി ജില്ലാ തല മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 25 വ്യാഴം വൈകീട്ട് 7 മണി മുതല്‍ കെഎംസിസി ഹാളില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഖത്തറിലുള്ള തൃശ്ശൂര്‍ ജില്ലക്കാരായ ആര്‍ക്കും പങ്കെടുക്കാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ മത്സരവും ഉണ്ടായിരിക്കും.

കെഎംസിസി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ അബ്ദുസമദ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ ടി നാസര്‍ അധ്യക്ഷത വഹിച്ചു . സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സലീം നാലകത്ത് , ട്രഷറര്‍ പി എസ് എം ഹുസൈന്‍, സംസ്ഥാന ഉപദേശക സമിതി അംഗം ഹംസക്കുട്ടി, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ വി എ ബക്കര്‍ തുടങ്ങി ജില്ലാ നേതാക്കളും പ്രോഗ്രാം കമ്മിറ്റി മുഖ്യ ഭാരവാഹികളും പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി നഷീര്‍ അഹമ്മദ് സ്വാഗതവും ട്രഷറര്‍ എ എസ് നസീര്‍ നന്ദിയും പറഞ്ഞു
1848-1886 കാലത്ത് തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവയില്‍ ജീവിച്ചിരുന്ന കേരളത്തിന്റെ മാപ്പിള മഹാകവിയെന്ന് അറിയപ്പെട്ടിരുന്ന മഹാകവി ചേറ്റുവായ് പരീക്കുട്ടിയുടെ സ്മരണ കൂടെയായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button