Local News
രോഷ്‌നി കൃഷ്ണന് സഹപ്രവര്‍ത്തകരുടെ സര്‍പ്രൈസ്

ദോഹ. തുടര്‍ച്ചയായി 100 ദിവസം ഓരോ പെയിന്റിംഗ് പൂര്‍ത്തിയാക്കി 100 ദിവസ ചാലഞ്ച് പൂര്‍ത്തിയാക്കിയ ജി.ആര്‍.സി.സി അധ്യക്ഷയും പോഡാര്‍ പേള്‍ സ്‌കൂള്‍ അധ്യാപികയുമായ രോഷ്‌നി കൃഷ്ണന് ജി.ാര്‍.സി.സിയിലെ സഹപ്രവര്‍ത്തകരുടെ സര്‍പ്രൈസ് .

കാലിക്കറ്റ് ടേസ്റ്റ് റസ്‌റ്റോറന്‍രില്‍ നടന്ന ജി.ആര്‍.സി.സി തിരുവോണ നിലാവ് സക്‌സസ് പാര്‍ട്ടിയില്‍ സവിശേഷമായ കേക്കൊരുക്കിയാണ് സഹപ്രവര്‍ത്തകര്‍
രോഷ്‌നി കൃഷ്ണന് സര്‍പ്രൈസ് കൊടുത്തത്.
സഹപ്രവര്‍ത്തകരെ ചേര്‍ത്ത് പിടിച്ച് ചടങ്ങിലെ അതിഥികളോടൊപ്പം ചേര്‍ന്ന് കേക്ക് മുറിച്ച് രോഷ്‌നി ടീച്ചര്‍ സന്തോഷം പങ്കിട്ടു.
