Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

യു എം എ ഐ നാല്‍പതാം വാര്‍ഷിക സമാപനം വെള്ളിയാഴ്ച്ച

യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ നാല്പതാം വാര്‍ഷികാഘോഷങ്ങള്‍ വെള്ളിയാഴ്ച സമാപിക്കും.

ആറു മാസക്കാലം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കാണ് ഗറാഫ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 6 മണി മുതല്‍ സമാപനമാവുന്നത്.

2025 മെയ് 30ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ഡോണേഷന്‍ ക്യാമ്പോട് കൂടിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് വനിതകള്‍ക്കായി വെയിറ്റ് ലോസ് മത്സരവും കുട്ടികള്‍ക്ക് ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചു. മുതിര്‍ന്നവര്‍ക്കായി ഇന്റര്‍നാഷണല്‍ പഞ്ച ഗുസ്തി മത്സരവും വടം വലി മത്സരവും സംഘടിപ്പിച്ചു.

വ്യാഴം വൈകീട്ട് 5 മണി മുതല്‍ വെള്ളിയാഴ്ച വൈകീട്ട് 5 മണി വരെ കരാട്ടെ, കുങ്ഫു, വുഷു ചാമ്പ്യന്‍ ഷിപ്പുകള്‍ നടക്കും.
സിറ്റി എക്‌സ്‌ചേഞ്ച് മുഖ്യ പ്രായോജകരായി വെള്ളിയാഴ്ച നടക്കുന്ന സമാപന ഇവന്റില്‍ ഖത്തര്‍ ബോക്‌സിങ് & റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ഖത്തറിലെ ആദ്യ പ്രൊഫഷണല്‍ ബോക്‌സറുമായ ഷെയ്ഖ് ഫഹദ് ഖാലിദ് അല്‍ താനി മുഖ്യാതിഥിയായി പങ്കെടുക്കും.
ഖത്തര്‍ കരാട്ടെ ഫെഡറേഷന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.
നാല്പത് വര്‍ഷം പൂര്‍ത്തിയായ യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷനലിന്റെ ഗ്രാന്‍ഡ് മാസ്റ്ററും ഫൗണ്ടറുമായ സിഫു ഡോ. ആരിഫ് സിപിയെ ചടങ്ങില്‍ വെച്ച് ആദരിക്കും.

ഇന്ത്യന്‍ നാഷണല്‍ താരങ്ങള്‍ ഉള്‍പ്പെടെ അവതരിപ്പിക്കുന്ന വിവിധ മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രദര്‍ശനം, പ്രമുഖ ഗായകര്‍ നേതൃത്വം കൊടുക്കുന്ന സംഗീത വിരുന്ന്, തന്നൂറ തുടങ്ങി വിവിധ കലാ,കായിക പരിപാടികളാണ് സമാപന ചടങ്ങില്‍ നടക്കുന്നത്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫ്രീസ് പാസ് മുഖേനയാണ് ചടങ്ങിലേക്ക് പ്രവേശനം. ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related Articles

Back to top button