ദേശീയ ഭക്ഷ്യ സുരക്ഷാ സമ്മേളനത്തിന് തുടക്കം

ദോഹ. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ, പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം ബിന്‍ സാദ് അല്‍ മഹ്‌മൂദ് എന്നിവരുടെ രക്ഷാകര്‍തൃത്വത്തില്‍, മുനിസിപ്പാലിറ്റി മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ഭക്ഷ്യ സുരക്ഷാ സമ്മേളനത്തിന് തുടക്കം. സമ്മേളനം ഇന്ന് സമാപിക്കും.
ഏറ്റവും പുതിയ നിയമനിര്‍മ്മാണങ്ങളും നയങ്ങളും അവലോകനം ചെയ്തും, ഭക്ഷണവുമായി ബന്ധപ്പെട്ട വെല്ലുവിളികളും അപകടസാധ്യതകളും ചര്‍ച്ച ചെയ്തും, മേല്‍നോട്ടത്തിന്റെയും പരിശോധനയുടെയും മേഖലകളിലെ നവീകരണവും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിച്ചും, ഖത്തര്‍ ദേശീയ ദര്‍ശനം 2030 ന് അനുസൃതമായി ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സമ്മേളനം ലക്ഷ്യം വെക്കുന്നത്. ദേശീയ, അന്തര്‍ദേശീയ പങ്കാളിത്തങ്ങള്‍ വികസിപ്പിച്ച് ഖത്തറിലെ ഭക്ഷ്യ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുക എന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണ്.
