മൈന്‍ഡ്ട്യൂണ്‍ വേവ്‌സ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് 200-ാം യോഗം ആഘോഷിക്കുന്നു

ദോഹ: ഖത്തറിലെ പ്രമുഖ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബുകളില്‍ ഒന്നായ മൈന്‍ഡ്ട്യൂണ്‍ വേവ്‌സ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് അതിന്റെ 200-ാം യോഗം ആഘോഷിക്കുന്നു. 2015 ഒക്ടോബറില്‍ സ്ഥാപിതമായ ക്ലബ്, തുടര്‍ച്ചയായി വെള്ളിയാഴ്ചകളിലെ രാവിലെ യോഗങ്ങള്‍ നടത്തി അംഗങ്ങളുടെ വാഗ്മിത്വവും നേതൃത്വ ശേഷിയും വളര്‍ത്തിക്കൊണ്ടിരിക്കുന്നതാണ്.
”പരിവര്‍ത്തനത്തിന്റെ 200 വേവ്‌സ് – ഓരോ വേവ്‌സും ഓരോ കഥകള്‍ വഹിച്ചു, ഓരോ കഥയും ഒരു നേതാവിനെ രൂപപ്പെടുത്തി എന്ന പ്രമേയത്തില്‍ നാളെ (സെപ്റ്റംബര്‍ 26-ന് വെള്ളി ) രാവിലെ 8 മണിക്ക് ഫരീജ് ബിന്‍ മഹ്‌മൂദിലെ മിസ്റ്റര്‍ ഗ്രില്ലില്‍നടക്കുന്ന യോഗം, ക്ലബ്ബിന്റെ വളര്‍ച്ചയും നേട്ടങ്ങളും പുതുക്കിപ്പറയുന്ന വേദിയായിരിക്കും.
ഡിസ്ട്രിക്ട് ഡയറക്ടര്‍ അലര്‍ മെല്‍ മംഗൈ ഡി.ടി.എം മുഖ്യാതിഥിയായി പങ്കെടുക്കും. ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റും ഡിസ്റ്റിങ്ങ്വിഷ്ഡ് ടോസ്റ്റ്മാസ്റ്ററുമായ മഷ്ഹൂദ് വി.സി. ടോസ്റ്റ്മാസ്റ്റര്‍ ഓഫ് ദി ഡേ ആയിരിക്കും. ജനറല്‍ ഇവാലുവേറ്ററായി ഷാനിദ് ടി. ഡി. ടി എം ടേബിള്‍ ടോപ്പിക്‌സ് മാസ്റ്ററായി ഏരിയ ഡയറക്ടര്‍ സഈദ് സല്‍മാനും പങ്കെടുക്കും.
ആത്മവിശ്വാസവും നേതൃഗുണങ്ങളും വളര്‍ത്താന്‍ കഴിഞ്ഞ ഒരുദശാബ്ദത്തോളമായി ക്ലബ് നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ച്, പഠനവും പ്രചോദനവും നിറഞ്ഞ സംഗമമായി 200-ാം യോഗം മാറുമെന്ന് പ്രസിഡന്റ് ഷമീര്‍ എംസി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് +974 3047 8979 ബന്ധപ്പെടാം
