Local News
രതീശന്‍ ടി ഇക്ക് സംസ്‌കൃതിയുടെ യാത്രയയപ്പ്

ദോഹ. മുപ്പത്തിയാറ് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ ജില്ലാ പ്രവാസിയും ഖത്തര്‍ സംസ്‌കൃതി കേന്ദ്ര കമ്മറ്റിഅംഗവുമായ രതീശന്‍ ടി ഇക്ക് സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി.
സംസ്‌കൃതി ഓണാഘോഷ വേദിയില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി സ്‌നേഹോപഹാരം രാജ്യസഭ എം. പി എ.എ. റഹിം കൈമാറി.നോര്‍ക്കാറൂട്‌സ് ഡയറക്ടര്‍ സി.വി റപ്പായി, പ്രസിഡന്റ് സാബിത് സഹീര്‍,ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, ക്ഷേമനിധി ഡയറക്ടര്‍ ഇ. എം. സുധീര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരിന്നു.

