Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തരി ഇന്ത്യന്‍ ജോയിന്റ് ബിസിനസ് കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 6 തിങ്കളാഴ്ച

ദോഹ. ഖത്തരി ഇന്ത്യന്‍ ജോയിന്റ് ബിസിനസ് കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 6 തിങ്കളാഴ്ച ദോഹയില്‍ നടക്കും. ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധത്തെക്കുറിച്ചും ഒക്ടോബര്‍ 6 തിങ്കളാഴ്ച ദോഹയില്‍ നടക്കുന്ന ഖത്തരി ഇന്ത്യന്‍ ജോയിന്റ് ബിസിനസ് കൗണ്‍സില്‍ യോഗം നടത്തുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി
ഖത്തര്‍ ചേംബറിന്റെ ബോര്‍ഡ് അംഗം മുഹമ്മദ് ബിന്‍ മഹ്ദി അല്‍ അഹ്ബാബി, കമ്മിറ്റികളുടെയും ബിസിനസ് കൗണ്‍സില്‍ വകുപ്പിന്റെയും ഡയറക്ടര്‍ ഹമദ് അലി അല്‍ മാരി എന്നിവര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുലുമായി കൂടിക്കാഴ്ച നടത്തി.

Related Articles

Back to top button