Local News
ദോഹ മദ്‌റസ ഉന്നത വിജയികളെ ആദരിച്ചു

ദോഹ: 2024 – 2025 അധ്യയന വര്‍ഷം ദോഹ അല്‍ മദ്‌റസ അല്‍ ഇസ്ലാമിയയില്‍ നിന്ന് അര്‍ധ വാര്‍ഷിക – വാര്‍ഷിക പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കി പ്രിന്‍സിപ്പല്‍ ഹോണേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ മദ്‌റസ മാനേജ്‌മെന്റും അധ്യാപകരും ആദരിച്ചു. പ്രിന്‍സിപ്പല്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപകരായ മുഹമ്മദ് സലീം, ഖമറുന്നിസ അബ്ദുല്ല, മുന അബുല്ലൈസ്, സഫീറ ഖാസിം, കെ.ഇബ്‌റാഹീം, സി.വി അബ്ദുസ്സലാം, അസ്മ, സാജിദ ഫാറൂഖ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഹെഡ് ബോയ് ഹംദാന്‍ സ്വാഗതവും ഹെഡ് ഗേള്‍ സഫ്‌ന സുമയ്യ നന്ദിയും പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍മാരും വിവിധ വകുപ്പ് തലവന്മാരായ സി. കെ അബ്ദുല്‍ കരീം, മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.

