Local News
ഖിഫ് ജൂനിയര്‍ ലീഗ് ഇന്റര്‍ അക്കാദമി ടൂര്‍ണമെന്റിന് തുടക്കം

ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ നടക്കുന്ന ഖ്വിഫ് പതിനാറാമത് സൂപ്പര്‍ കപ്പിന്റെ ഭാഗമായി ഖിഫ് ജൂനിയര്‍ ലീഗ് ഇന്റര്‍ അക്കാദമി ടൂര്‍ണമെന്റിന് ശിശുദിനത്തില്‍ തുടക്കമായി.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഫാല്‍ക്കണ്‍ അക്കാദമിയും ബ്ലാസ്റ്റേഴ്സ് അക്കാദമിയും ഓരോ ഗോളുകള്‍ വീതം സമനിലയില്‍ പിരിഞ്ഞു.
ഫാല്‍ക്കണ് വേണ്ടി ആറാം മിനുട്ടില്‍ സുഊദ് (ജേഴ്സി 18)യും ബ്ലാസ്റ്റേഴ്സ് ന് വേണ്ടി 9ആം മിനുട്ടില്‍ അര്‍ഷ് (ജേഴ്സി 10)
ഉം ആണ് ഗോളുകള്‍ നേടിയത്.
ടീന്‍സ് പ്രായത്തിലുള്ളവര്‍ക്ക് വേണ്ടി ഖിഫ് നടത്തുന്ന ജൂനിയര്‍ ലീഗ് ഇന്റര്‍ അക്കാദമി ടൂര്‍ണമെന്റ് ല്‍ ഇത്തവണ 4 അക്കാദമി ടീമുകളാണ് മത്സരിക്കുന്നത്
ഫാല്‍ക്കണ്‍, ബ്ലാസ്റ്റേഴ്സ് ടീമുകള്‍ക്ക് പുറമെ പെര്‍ഫെക്ട്, അഗ്ബിസ് എന്നീ ഫുട്‌ബോള്‍ അക്കാദമികളാണ് മത്സരിക്കുന്നത്