റിയല്‍പാക്ക് ട്രേഡിങ്ങ് ഖത്തറിലെ ഡിസ്‌പോസബിള്‍ ഉല്‍പ്പന്നങ്ങളുടെ മുന്‍നിര വിശ്വാസനാമം

ദോഹ. ഖത്തറിലെ ഡിസ്‌പോസബിള്‍ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ സാന്നിധ്യം വര്‍ഷങ്ങളായി ശക്തമാക്കിയിരിക്കുന്ന റിയല്‍പാക്ക് ട്രേഡിങ്ങ് , ഇന്ന് രാജ്യത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും, റെസ്റ്റോറന്റുകള്‍ക്കും, കാറ്ററിംഗ് സര്‍വീസുകള്‍ക്കും, സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും, ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും വിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന നാമമായി മാറിയിരിക്കുന്നു. ഉയര്‍ന്ന ഗുണമേന്മ, മികച്ച സേവനം, സ്ഥിരതയാര്‍ന്ന സപ്ലൈ എന്നിവയാണ് റിയല്‍പാക്കിനെ വിപണിയിലെ മറ്റെല്ലാവരിലും നിന്നും വേറിട്ട് നിര്‍ത്തുന്നത്.
ഇപ്പോള്‍ ഉപഭോക്താക്കളുടെ കൂടുതല്‍ സൗകര്യത്തിനായി റിയല്‍പാക്കിന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും Snoonu & Rafeeq എന്നീ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. വീടുകളിലോ ബിസിനസ് സ്ഥാപനങ്ങളിലോ ഇരുന്നു തന്നെ ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും ഏതാനും ക്ലിക്കുകളില്‍ ഓര്‍ഡര്‍ ചെയ്ത് വേഗത്തില്‍ കൈപ്പറ്റാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുകയാണ്.
പ്ലാസ്റ്റിക് ഡിസ്‌പോസബിള്‍ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ആരംഭിച്ച് പരിസ്ഥിതി സൗഹൃദമായ ബയോഡിഗ്രേഡബിള്‍ ഇനങ്ങള്‍ വരെ, ദൈനംദിന ഉപയോഗത്തിനുള്ള പേപ്പര്‍ പ്രോഡക്റ്റുകളും, റെസ്റ്റോറന്റ് കാറ്ററിംഗ് ആവശ്യങ്ങള്‍ക്കായി ഏറെ ഉപയോഗിക്കപ്പെടുന്ന ബാംബൂ ഉല്‍പ്പന്നങ്ങളും വരെ, റിയല്‍പാക്ക് വിപണിയില്‍ എത്തിക്കുന്നു. ഓരോ ഉല്‍പ്പന്നവും ഗുണനിലവാരപരമായി കര്‍ശനമായ പരിശോധനകള്‍ പാലിക്കുന്നവയാണ്. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങളും പ്രത്യേക പ്രിന്റിംഗ് സേവനങ്ങളും നല്‍കാനുള്ള സൗകര്യവും റിയല്‍പാക്കിന് ഉണ്ടെന്നത്, ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.
ഖത്തറിലെ ചെറുതും വലുതുമായ ബിസിനസുകള്‍, ഹോട്ടലുകള്‍, കടകള്‍, ഇവയുടെ ബ്രാന്‍ഡിംഗ് ആവശ്യങ്ങള്‍ക്കനുസരിച്ച് ലോഗോ സഹിതം കപ്പുകള്‍, ബാഗുകള്‍, നാപ്കിനുകള്‍, പാക്കേജിംഗ് ഇനങ്ങള്‍ എന്നിവയും റിയല്‍പാക്ക് നിര്‍മിച്ചു നല്‍കുന്നു. ഉപയോക്താക്കളുടെ സമയം ലാഭിക്കുകയും, മികച്ച വിലയില്‍ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, റിയല്‍പാക്ക് ദിവസേന സേവനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
വ്യക്തിഗത ഉപയോഗത്തിനോ, ഹോള്‍സെയില്‍ ആവശ്യത്തിനോ, എന്തിനായാലും ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും വേഗത്തില്‍ ലഭ്യമാക്കാന്‍ റിയല്‍ പാക്ക് ട്രേഡിംഗ് ഇന്ന് സജ്ജമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് +974 70009549 എന്ന നമ്പറില്‍ ബന്ധപ്പെടാം.