Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫിഫ അറബ് കപ്പ് വിന്നേര്‍സ് ട്രോഫി കാണാനവസരം

ദോഹ: ഡിസംബര്‍ 1 മുതല്‍ 18 വരെ ദോഹയില്‍ നടക്കുന്ന ഫിഫ അറബ് ടൂര്‍ണമെന്റിന് മുന്നോടിയായി ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി നയിക്കുന്ന ട്രോഫി റോഡ്ഷോയുടെ ഭാഗമായി, നവംബര്‍ 22 വരെ മുഷൈരിബ് ഡൗണ്ടൗണിലെ സഹത് വാദി മുഷൈരിബില്‍ ഫിഫ അറബ് കപ്പ് വിന്നേര്‍സ് ട്രോഫി കാണാനവസരം

നവംബര്‍ 20, നവംബര്‍ 21 വൈകുന്നേരം 4 മുതല്‍ രാത്രി 11 വരെയും; നവംബര്‍ 22 ന് രാവിലെ 10 മുതല്‍ രാത്രി 10 വരെയുമാണ് ട്രോഫി കാണാന്‍ അവസരമുണ്ടാവുക.

2022 ലെ ചരിത്രപ്രസിദ്ധമായ ഫിഫ ലോകകപ്പ് ഖത്തര്‍ സമയത്ത് മത്സരങ്ങള്‍ക്ക് വേദിയായ ആറ് ലോകോത്തര സ്റ്റേഡിയം സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക.

ടൂര്‍ണമെന്റിന് മുന്നോടിയായി, നവംബര്‍ 25, 26 തീയതികളില്‍ ഖത്തറില്‍ നിര്‍ണായക യോഗ്യതാ മത്സരങ്ങള്‍ നടക്കും.

Related Articles

Back to top button