Uncategorized
എന്‍എംഎംസി ഖത്തര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. എന്‍എംഎംസി ഖത്തര്‍ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് യാസ്്‌മെഡ് മെഡിക്കല്‍ സെന്ററില്‍ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം എന്‍എംഎംസി മഹല്ല് പ്രസിഡന്റ് അഷറഫ് വടകര നിര്‍വഹിച്ചു. ഖത്തറിലെ നിരവധി പ്രവാസികള്‍ ആരോഗ്യ പരിശോധനകള്‍ക്കായി ക്യാമ്പില്‍ പങ്കെടുത്തു.മെഡിക്കല്‍ സേവനം നല്‍കിയ മെഡിക്കല്‍ ടീമിനും, ക്യാമ്പ് വിജയകരമായി നടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മെനേജ്മെന്റ് ടീമിനും, എന്‍എംഎംസി ഖത്തര്‍ ഉപഹാരം നല്‍കി ആദരിച്ചു.
ക്യാമ്പിനെ വിജയകരമാക്കുന്നതില്‍ പങ്കാളികളായ എല്ലാ മെഡിക്കല്‍ സ്റ്റാഫിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സംഘടന നന്ദി അറിയിച്ചു.

