Local News
ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ഒറിക്സ് കാസര്‍ക്കോടിനും എറണാകുളത്തിനും ഗ്രാന്‍ഡ്മാള്‍ മലപ്പുറത്തിനും ജയം

ദോഹ. ദോഹ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന പതിനാറാമത് ഖ്വിഫ് സൂപ്പര്‍ കപ്പിന് വേണ്ടി വെള്ളിയാഴ്ച നടന്ന മല്‍സരങ്ങളില്‍ ഒറിക്സ് കാസര്‍ക്കോടിനും എറണാകുളത്തിനും ഗ്രാന്‍ഡ്മാള്‍ മലപ്പുറത്തിനും ജയം
ആദ്യ കളിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ട്രാവന്‍കൂര്‍ എഫ് സിയെ പരാജയപ്പെടുത്തിയാണ് ഒറിക്സ് കാസര്‍ക്കോട് വിജയിച്ചത്.
രണ്ടാമത്തെ കളിയില്‍ വയനാടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എറണാകുളം വിജയിച്ചു.
ഗ്രാന്‍ഡ്മാള്‍ മലപ്പുറം ഗോള്‍മഴ വര്‍ഷിച്ചാണ് ഹോട്ട് ന് കൂള്‍ കണ്ണൂരിനെ നിലം പരിശാക്കിയത്. 8 ഗോളുകളാണ് ഗ്രാന്‍ഡ്മാള്‍ മലപ്പുറം നേടിയത്.

