Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

രക്തം ദാനം നല്‍കി പെരുന്നാളാഘോഷം വ്യത്യസ്തമാക്കാനൊരുങ്ങി ഖത്തര്‍ മല്ലു വളണ്ടിയര്‍സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നടക്കുന്ന എല്ലാ പരിപാടികളിലേയും നിറ സാന്നിധ്യമായ ഖത്തര്‍ മല്ലു വളണ്ടിയര്‍സ് രക്തം ദാനം നല്‍കി പെരുന്നാളാഘോഷം വ്യത്യസ്തമാക്കാനൊരുങ്ങുകയാണ്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ രക്തബാങ്കില്‍ രക്തത്തിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍  ബ്‌ളഡ് ഡോണേര്‍സ് കേരള ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് ഒരു മെഗാ ബ്ലഡ് ഡോണെഷന്‍ ക്യാമ്പ് ചെറിയ പെരുന്നാള്‍ അവധിയില്‍ മെയ് 14 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ വൈകീട്ട് 7 മണി വരെ ഹമദ് ബ്‌ളഡ് ഡോണര്‍ സെന്ററില്‍ സംഘടിപ്പിക്കുവാനാണ് പരിപാടി.

ഒരു ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ ആകണമെന്നില്ല, ഒരു ഡോണര്‍ ആയാലും മതി. അതിനാല്‍ ഈ അവസരംപ്രയോജനപ്പെടുത്തണമെന്നാണ് ഖത്തര്‍ മല്ലു വളണ്ടിയര്‍സ് നല്‍കുന്ന സന്ദേശം.

 

ആര്‍ക്കൊക്കെ രക്തം ദാനം ചെയ്യാമെന്നത് സംബന്ധിച്ച വിശദാംശങ്ങളും ഖത്തര്‍ മല്ലു വളണ്ടിയര്‍സ് വ്യക്തമാക്കി.
രക്തം ദാനം ചെയ്യുന്നവര്‍ കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഖത്തറില്‍ നിന്ന് പുറത്തു പോയിരിക്കാന്‍ പാടില്ല, കോവിഡ് വാക്‌സിനേഷന്‍ ആദ്യ ഡോസ് അല്ലെങ്കില്‍ രണ്ടാമത് ഡോസ് കഴിഞ്ഞ് പാര്‍ശ്വ ഫലങ്ങളോ, മരുന്നിന്റെ റിയാക് ഷനോ ഉണ്ടാവരുത്, സാധുവായ ഖത്തര്‍ ഐ.ഡി. വേണം, ഒരു വര്‍ഷത്തിനുള്ളില്‍ ശരീരത്തില്‍ പച്ചകുത്തിയവരില്‍ നിന്നും രക്തം സ്വീകരിക്കുന്നതല്ല , കോവിഡ് രോഗലക്ഷണമുള്ളവര്‍, രോഗിയുമായി അടുത്തിടപഴകിയവര്‍ തുടങ്ങിയവര്‍ ഈ അവസരത്തില്‍ രക്തദാനം ചെയ്യാന്‍ പാടുള്ളതല്ല, ആന്റിബയോട്ടിക്കുകള്‍ എടുത്തവര്‍ ഒരുമാസത്തിനു ശേഷമേ രക്തം ദാനം ചെയ്യാവൂ, കപ്പിംഗ് തെറാപ്പി (ഹിജാമഃ) ചെയ്തിട്ടുണ്ടെല്‍, ഒരു വര്‍ഷം കഴിയണം, ഒരു വര്‍ഷത്തിനിടക്ക് രക്തസംബന്ധമായ (മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ നേടിയവര്‍ രക്തം ദാനം ചെയ്യരുത്.

മേല്‍പറഞ്ഞ മാനദണ്ഡങ്ങള്‍ വായിച്ചു, നിങ്ങള്‍ രക്ത ദാനം ചെയ്യാന്‍ യോഗ്യരാണെങ്കില്‍ ചുവടെ കൊടുത്തിട്ടുള്ള ഗൂഗിള്‍ ഫോം ഫില്‍ ചെയ്യുക ..
https://forms.gle/uHP52T3Zq31wgSHm8

നിലവിലെ ഖത്തറിലെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചു, രക്തദാതാക്കള്‍ക്ക് മാത്രമേ ക്യാമ്പില്‍ പങ്കെടുക്കാനാവുകയുള്ളൂ.
കൂടുതല്‍ വിവരങ്ങള്‍ക്കായി ജുനൈദ് : 70019616 , സുഹൈല്‍ 55270893 , നിഷാദ് 70029826 എന്നിവരുമായി ബന്ധപ്പെടണം.

Related Articles

Back to top button