Breaking News
പത്താമത് ഈത്തപ്പഴോല്‍സവം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 7 വരെ

ദോഹ: പത്താമത് ഈത്തപ്പഴോല്‍സവം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 7 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ നടക്കും. തദ്ദേശീയ ഈത്തപ്പഴ ഉത്സവമാണിത്. ഖത്തറിന്റെ സമ്പന്നമായ കാര്‍ഷിക പൈതൃകത്തെ, വിശിഷ്യ ഈത്തപ്പഴ കൃഷിയെ ആഘോഷിക്കുന്ന ഈത്തപ്പഴോല്‍സവം പ്രാദേശിക കര്‍ഷകരെ പിന്തുണയ്ക്കുന്നതിനുള്ള പ്രധാന പദ്ധതിയാണ്.
സന്ദര്‍ശകര്‍ക്ക് പ്രാദേശികമായി വളര്‍ത്തുന്ന വിവിധ ഈത്തപ്പഴ ഇനങ്ങള്‍ മിതമായ വിലക്ക് സ്വന്തമാക്കാനും കര്‍ഷകരുമായി ഇടപഴകാനും പരമ്പരാഗത കൃഷി രീതികളെക്കുറിച്ച് അറിയാനും കഴിയും.


