
Local News
ഫലസ്തീനില്‍ സമാധാന കരാറിനായി ഇസ്രായേലിനെയും ഹമാസിനെയും പുതിയ ഘട്ട ചര്‍ച്ചകളിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍
ദോഹ: ഒക്ടോബര്‍ മാസത്തിലെ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന്, ഫലസ്തീന്‍ പ്രദേശത്ത് ഒരു സമാധാന കരാറിനായി ഇസ്രായേലിനെയും ഹമാസിനെയും പുതിയ ഘട്ട ചര്‍ച്ചകളിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാസ ചര്‍ച്ചകളുടെ മധ്യസ്ഥരായ ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.
