Local News
അഡ്വ. വി.എസ്. ജോയിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയ മികച്ച പൊതു പ്രവര്‍ത്തകനുള്ള പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാരം സ്വീകരിക്കുന്നതിനായി ദോഹയിലെത്തിയ മലപ്പുറം ഡിസിസി പ്രസിഡണ്ട് അഡ്വ. വി.എസ്. ജോയിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് .
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ജോയിയെ ഇന്‍കാസ് നേതാക്കള്‍ ബൊക്കെയും ഷാളും നല്‍കി സ്വീകരിച്ചു.
ഇന്ന് വൈകുന്നേരം ഐസിസി അശോക ഹാളില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ നോര്‍ക്ക- റൂട്സ് ഡയറക്ടര്‍ ജെ.കെ. മേനോന്‍ പുരസ്‌കാരം സമ്മാനിക്കും.