Local News
സ്‌പോക്കണ്‍ അറബിക് ട്യൂട്ടര്‍ പ്രകാശനം ചെയ്തു

തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പിലെ ഗവേഷകനായ അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് ട്യൂട്ടറിന്റെ പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പ് വൈസ് ചാന്‍സിലര്‍ ഡോ. പി.രവീന്ദ്രന്‍ പ്രകാശനം ചെയ്തു.
യൂണിവേര്‍സിറ്റി അറബി വകുപ്പ് മേധാവി ഡോ.ടി.എ. അബ്ദുല്‍ മജീദ് ആദ്യ പ്രതി ഏറ്റുവാങ്ങി. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മുനീര്‍ ഹുദവി, ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സ്, ഗ്രന്ഥകാരന്‍ അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംബന്ധിച്ചു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒലീവ് ബുക്‌സിന്റെ ദ ബുക് പീപ്പിള്‍ പ്രസിദ്ധീകരിച്ച സ്‌പോക്കണ്‍ അറബിക് ട്യൂട്ടര്‍ അറബി സംസാരിച്ച് പഠിക്കുന്നതിനുള്ള റഫറന്‍സ് ഗ്രന്ഥമാണ് .