Local News
തെന്നിന്ത്യന്‍ ഗായിക സന മൊയ്തുട്ടിയും ടോപ് സിംഗര്‍ കൗഷിക്കും ദോഹയില്‍

ദോഹ. ട്യൂണ്‍സ് ഇന്‍ ഡ്യുണ്‍സ് സീസണ്‍ 1 ന്റെ മഹാ വിജയത്തിന് ശേഷം ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന മ്യൂസിക്കല്‍ പരിപാടിയായ ട്യൂണ്‍സ് ഇന്‍ ഡ്യുണ്‍സ് സീസണ്‍ 2 എന്ന പരിപാടി തെന്നിന്ത്യന്‍ ഗായിക സന മൊയ്തുട്ടിയും ടോപ് സിംഗര്‍ കൗഷിക്കും ഒരുമിച്ച് ഒരു വേദിയില്‍ സംഗീത വിസ്മയം തീര്‍ക്കും. നാളെ വൈകുന്നേരം 6. 30 മണി മുതല്‍ ക്യുഎന്‍സിസി ഹാളില്‍ പരിപാടി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദോഹയിലെ കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അജ്പാക് മുഖ്യ രക്ഷാധികാരി ശ്രീ മുഹമ്മദ് ഷാനവാസ്, പ്രസിഡന്റ് ഡോക്ടര്‍ ഷെഫി വൈശ്യനാടം സെക്രട്ടറി പ്രേമ ശരത് ചന്ദ്രന്‍, ട്രഷറര്‍ മോഹന്‍കുമാര്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഷൈജു ധമനി, ഗായകരായ സന മൊയ്തുട്ടി, കൗശിക് എന്നിവര്‍ പങ്കെടുത്തു.

