Local News

ഈസക്ക ചാരിറ്റി ടവര്‍ – ജീവകാരുണ്യ രംഗത്തെ മികച്ച മാതൃക : സാദിഖലി ശിഹാബ് തങ്ങള്‍

ദോഹ : ജീവകാരുണ്യ മേഖലകളില്‍ ജീവിതം സമര്‍പ്പിച്ച ഈസക്കയുടെ ഓര്‍മ്മക്കായി നിര്‍മ്മിക്കുന്ന ചാരിറ്റി ടവര്‍ കാരുണ്യ മേഖലയിലെ മികച്ച മാതൃകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു
അന്തരിച്ച ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡണ്ടും കലാ – കായിക – ജീവ കാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ഈസയുടെ ഓര്‍മ്മക്കായി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎംസിസി നിര്‍മ്മിക്കുന്ന ചാരിറ്റി ടവര്‍ പ്രഖ്യാപനം ദോഹയില്‍ നിര്‍വ്വഹിക്കുകയായിരുന്നു തങ്ങള്‍. പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിര വരുമാനത്തിനമെന്ന ഈസക്കയുടെ സ്വപ്ന പദ്ധതിയാണ് കെഎംസിസി യാഥാര്‍ഥ്യമാകുന്നത്.
കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട കെ സൈനുല്‍ ആബിദീനെ ചടങ്ങില്‍ ആദരിച്ചു.

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എകെ മുസ്തഫ,
കെഎംസിസി നേതാക്കളായ എസ് എ എം ബഷീര്‍, അബ്ദുന്നാസര്‍ നാച്ചി,എപി മണികണ്ഠന്‍,
സലിം നാലകത്ത്, ബഹ്റൈന്‍ കെഎംസിസി പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍, സിഎച്ച് ഇബ്രാഹിംകുട്ടി, സവാദ് വെളിയംകോട്, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി പ്രസംഗിച്ചു.

വിവിധ സംഘടനാ നേതാക്കള്‍,
കെഎംസിസി സംസ്ഥാന – ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.

റഹീം പാക്കഞ്ഞി, അന്‍വര്‍ ബാബു വടകര, ഹംസ കൊയിലാണ്ടി, സിദ്ധീഖ് വാഴക്കാട്, അലി മൊറയൂര്‍, മെഹബൂബ് നാലകത്ത്, ഇസ്മായില്‍ ഹുദവി, ഷെരീഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ് കുനിയില്‍, മജീദ് പുറത്തൂര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!